378 ​ദിവസത്തെ കൃത്രിമ ചൊവ്വാജീവിതം അവസാനിപ്പിച്ച് നാസയുടെ നാലു ​ഗവേഷകർ പുറത്തേക്ക്; ചാപിയ ദൗത്യം നിർണായകം

Update: 2024-07-09 12:45 GMT

378 നീണ്ടുനിന്ന കൃത്രിമ ചൊവ്വാജീവിതം അവസാനിപ്പിച്ച് നാസയുടെ നാല് ഗവേഷകര്‍ പുറത്തിറങ്ങി. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളുള്ള 1700 ചതുരശ്രയടി വലുപ്പത്തിൽ നാസ നിര്‍മ്മിച്ച കൃത്രിമ ചൊവ്വാ ഗ്രഹത്തില്‍ 378 ദിവസത്തെ വാസത്തിന് ശേഷം കെല്ലി ഹാസ്റ്റണ്‍, അന്‍കാ സെലാരിയൂ, റോസ് ബ്രോക്ക്‌വെല്‍, നേഥന്‍ ജോണ്‍സ് എന്നീ ഗവേഷകരാണ് പുറത്തെത്തിയത്. ചാപിയ എന്ന നാസയുടെ പ്രത്യേക പരീക്ഷണമായിരുന്നു ഇത്. 2023 ജൂണിലാണ് പരീക്ഷണം ആരംഭിച്ചത്. ഒരു വര്‍ഷത്തെ താമസത്തിന് ശേഷം നാല് ഗവേഷകരും പുറത്തുവരുന്ന ദൃശ്യം നാസ തല്‍സമയം സംപ്രേഷണം ചെയ്തു.

Full View

ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുക്കാനാണ് പരീക്ഷണം നടത്തിയത്. ഈ കൃത്രിമ ചൊവ്വാ ഗ്രഹത്തിലെ താമസക്കാര്‍ ചൊവ്വയിലെന്നപോലെ നടക്കുകയും അവിടെ പച്ചക്കറികള്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ചൊവ്വയില്‍ എത്തിയാല്‍ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ വരുന്ന കാലതാമസം, ഉപകരണങ്ങള്‍ പരാജയപ്പെടുന്നതുമടക്കമുള്ള വെല്ലുവിളികളെ കുറിച്ച് സംഘം പഠിച്ചു. ചൊവ്വയിലേക്ക് ആദ്യ പര്യവേഷകരെ അയക്കുന്നതിന് മുമ്പ് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ചാപിയ പരീക്ഷണം നല്‍കും എന്നാണ് നാസയുടെ പ്രതീക്ഷ.

Tags:    

Similar News