ന്യൂസിലൻഡിൽ കാട്ടുപൂച്ച വേട്ട; വേട്ടയ്ക്കിറിങ്ങി കുട്ടികളും; വമ്പൻ സമ്മാനതുക

Update: 2024-07-04 13:14 GMT

കാട്ടുപൂച്ച വേട്ടയിൽ റെക്കോർഡിട്ട് ന്യൂസിലൻഡ്. അതെ ഇത്തവണ 340 ളം കാട്ടുപൂച്ചകളെയാണ് കുട്ടികളടക്കമുള്ളവർ വേട്ടയാടി കൊന്നത്. എന്തിനാണിങ്ങനെ കാട്ടുപൂച്ചകളെ വേട്ടയാടുന്നതെന്നല്ലെ? ന്യൂസിലൻഡിന്റെ തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിന് കാട്ടുപൂച്ചകൾ കാരണമാകുന്നു. മാത്രമല്ല വളര്‍ത്തു പശുക്കള്‍ക്ക് ഇവയിൽ നിന്നും രോഗങ്ങളും പകരുന്നു. അതുകൊണ്ടു തന്നെ ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലന്‍ഡില്‍ കാട്ടുപൂച്ച വേട്ട ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കൂട്ടിപൂച്ചകളെ ഇത്തവണ കൊന്നൊടുക്കി.

Full View

നേരത്തെ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവ് തടയുന്നതിനായി മാനുകൾ, പന്നികൾ, താറാവുകൾ, പോസ്സംസ്, മുയലുകൾ എന്നിവയെ വേട്ടയാടാന്‍ ന്യൂസിലന്‍ഡില്‍ അനുമതിയുണ്ടായിരുന്നു. 2023 മുതലാണ് കാട്ടുപൂച്ചകളെ വേട്ടയാടാന്‍ അനുമതി നല്‍കിയത്. നോർത്ത് കാന്‍റർബറിയിൽ നടന്ന വേട്ടയാടലില്‍ 1,500 ലധികം പേര്‍ പങ്കെടുത്തു. അതില്‍ 440 പേർ 14 വയസ്സിന് താഴെയുള്ള കുട്ടികളാണ്. കുട്ടികളെ വേട്ടയിൽ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു.

ഇത് കുട്ടികളില്‍ അക്രമവാസന വളര്‍ത്താന്‍ കാരണമാകുമെന്നും പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങള്‍ പറയുന്നു. കൂടുതല്‍ പൂച്ചകളെ കൊല്ലുന്നയാള്‍ക്ക് 500 ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാള്‍ക്ക് 1000 തതതഡോളറുമാണ് സമ്മാനം. 10 കിലോമീറ്ററിനുള്ളില്‍ ഒരു കെണി മാത്രമേ വയ്ക്കാന്‍ അനുമതിയുള്ളൂ. അതേസമയം കെണിയില്‍ വീഴുന്നത് നാടന്‍ പൂച്ചയാണെങ്കില്‍ അവയെ വിട്ടയക്കണം. 22 റൈഫിള്‍ ഉപയോഗിച്ച് വേണം കൊല്ലപ്പെടുത്താന്‍. 

Tags:    

Similar News