ഭൂമികുലുക്കി ടെയ്‌ലർ സ്വിഫ്റ്റ്; ആരാധകരുടെ ആരവത്തിൽ പ്രസരിച്ചത് 80 കിലോവാട്ട് ഊർജം

Update: 2024-06-14 13:00 GMT

ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ. അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ കോൺസർട്ട് നടന്ന സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു. സ്വിഫ്റ്റിന്റെ ലോക സംഗീത പര്യടനപരിപാടിയായ എറാസ് ടൂറിന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്നത്. രണ്ടുലക്ഷത്തിലേറെ ആരാധകരാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്. 'റെഡി ഫോർ ഇറ്റ്', ‘ക്രുവൽ സമ്മർ’, ‘ഷാംപെയ്ൻ പ്രോബ്ലംസ്' എന്നീങ്ങനെ ആരാധകരുടെ ഇഷ്ട ​ഗാനങ്ങൾ പാടിയപ്പോഴാണ് ഓരോ രാത്രിയും ഭൂകമ്പത്തിനുസമാനമായ ചലനമുണ്ടായതെന്നാണ് ബി.ജി.എസ്. പറയ്യുന്നത്.

Full View

റെഡി ഫോർ ഇറ്റ്? പാടിയപ്പോൾആരാധകരുണ്ടാക്കിയ ആരവത്തിൽ 80 കിലോവാട്ട് ഊർജമാണ് പ്രസരിച്ചത്. ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കിയ പ്രകമ്പന ഭൂകമ്പതരംഗങ്ങൾക്കു കാരണമായത്. എന്നാൽ ഇത് ആദ്യമായല്ല എറാസ് ടൂർ ഭൂകമ്പമുണ്ടാക്കുന്നത്. 2023 ജൂലായിൽ യു.എസിെല സിയാറ്റിൽ നടന്ന സ്വിഫ്റ്റിന്റെ കോൺസർട്ട് 2.3 തീവ്രതയ്ക്കു തുല്യമായ തരംഗമുണ്ടാക്കിയിരുന്നു.

Tags:    

Similar News