ഇതെന്താ പെയിന്റടിച്ച് വെച്ചിരിക്കുയാണോ? കളർഫുള്ളായ യൂക്കാലിപ്റ്റസ് മരങ്ങൾ

Update: 2024-05-25 08:56 GMT

യൂക്കാലിപ്റ്റസ് മരങ്ങൾ നമ്മുക്ക് പരിചിതമാണ്. എന്നാൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും കളർഫുൾ മരമെന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാൽ ഈ മരം കണ്ടാൽ ആരായലും ഇത് പെയിന്റടിച്ചു വച്ചിരിക്കുകയല്ലെ എന്ന് ചോ​ദിച്ച് പോകും. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ ഇത്ര നിറഭേദങ്ങൾ വരുന്നത്. യൂക്കാലിപ്റ്റസ് ഡെഗ്ലുപ്റ്റ എന്നു ശാസ്ത്രീയ നാമമുള്ള ഈ റെയിൻബോ മരം കാണണമെങ്കിൽ ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങിൽ പോകണം. 60 മുതൽ 75 മീറ്റർ വരെ വളരും.

Full View

പേപ്പർ നിർമാണത്തിനുള്ള പൾപ്പിനുവേണ്ടിയും അലങ്കാര മരങ്ങളായും ഇവയെ വളർത്തുന്നു. ഇവയ്ക്ക് വെറും ലുക്ക് മാത്രമല്ല ഇവ വളരുന്ന മേഖലകളിലെ തദ്ദേശീയ സമൂഹങ്ങൾ മുറിവുകൾ, ആസ്മ, ചുമ തുടങ്ങിയവയെ ചികിത്സിക്കാൻ പല തരത്തിലുള്ള പച്ചമരുന്നുകളും മറ്റുമുണ്ടാക്കാനായി ഇവയെ ഉപയോഗിക്കാറുണ്ട്. 

Tags:    

Similar News