പക്ഷികളിലെ കിഡ്നാപ്പറായ എലനോറാസ് ഫാൽക്കൻ; ഇരകളെ തട്ടിക്കൊണ്ട് പോകും, പറക്കാതിരിക്കാൻ തൂവൽ പറിച്ചുകളയും

Update: 2024-03-28 12:30 GMT

മലയാളിക്കൾക്ക് എക്കാലവും പ്രീയപ്പെട്ട സിനിമയാണ് റാംജീറാവ് സ്പീക്കിം​ഗ്. റാംജീറാവുവിന്റെ കിഡ്നാപ്പി​ഗ് സ്റ്റൈലൊക്കെ നമ്മുടെ മനസിൽ പതി‍ഞ്ഞതാണ്. എന്നാൽ പക്ഷികൾക്കിടയിലും ഒരു റാംജീറാവ് ഉണ്ടെന്ന് അറിയാമോ? എലനോറാസ് ഫാൽക്കൻ എന്ന പക്ഷിയാണ് ഈ കിഡ്നാപ്പർ. ആഫ്രിക്കയാണ് ഇവയുടെ താവളം. അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലാണ് ഇവയുടെ ഈ വേട്ടരിതിയെ കുറിച്ച് വിവരമുള്ളത്.

Full View

ചെറുപക്ഷികളെ പിടികൂടി അവയുടെ തൂവലുകൾ ഇവ പറിച്ചുകളയും. ശേഷം പാറകളിലും മലകളിലുമുള്ള വിടവുകളിലും ദ്വാരങ്ങളിലുമൊക്കെ അവയെ തടവിലാക്കും. പിടിക്കപ്പെട്ട പക്ഷികൾക്കാകട്ടെ തൂവലുകളില്ലാത്തതിനാൽ പറക്കാനാവില്ല. എലനോറാസ് ഫാൽക്കണുകളിലെ മോഗഡോർ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ കിഡ്നാപ്പേഴ്സ്. പഞ്ഞകാലത്ത് ഭക്ഷണമാക്കാനാണ് ഇവ ഇങ്ങനെ പക്ഷികളെ തടവിലാക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. സോങ്‌ബേഡുകൾ എന്ന കിളികളാണ് ഇവയുടെ പ്രധാന ഇരകൾ. സ്വിഫ്റ്റ്‌സ്, വേഡേഴ്‌സ് എന്നയിനം പക്ഷികളേയും ഇവ ഇങ്ങനെ പിടികൂടാറുണ്ട്.

Tags:    

Similar News