ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ; പിന്നിൽ ഡച്ച് എഞ്ചിനീയര്‍മാര്‍; 180 അടി, 11 ഇഞ്ച് നീളം

Update: 2024-07-04 13:38 GMT

ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ നിര്‍മ്മിച്ച് ഡച്ച് എഞ്ചിനീയര്‍മാര്‍. സൈക്കിളിന് 180 അടി, 11 ഇഞ്ചാണ് നീളം. ഇതോടെ 2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെർണി റയാൻ നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിള്‍ പഴങ്കഥയായി. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവാൻ ഷാൽക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്.

Full View

സംഗതി ഇതിനകം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. കാർണിവൽ ഫ്ലോട്ടുകൾ നിർമ്മിക്കുന്നതില്‍ വിദഗ്ദനാണ് ഇവാന്‍. പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാനായി 2018 മുതലുള്ള തന്‍റെ ഒഴിവുകാല സമയം മുഴുവനും അദ്ദേഹം സൈക്കിള്‍ നിര്‍മ്മാണത്തിനായി മാറ്റിവച്ചു. എന്നാല്‍, ഇത്രയും വലിയൊരു സൈക്കിള്‍ ഒറ്റയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇവാന്‍ തന്‍റെ ഗ്രാമമായ പ്രിൻസെൻബീക്കിലെ പ്രദേശിക കാര്‍ണിവല്‍ ടീമിനെയും ഒപ്പം കൂട്ടുകയായിരുന്നു. 

Tags:    

Similar News