വിമാനത്തിലിരുന്നു മദ്യപിക്കാറുണ്ടോ? ഉണ്ടെങ്കിൽ ജാ​ഗ്രതൈ...ഹൃദയം താങ്ങില്ല എന്ന് പഠനം

Update: 2024-06-11 12:45 GMT

ദീര്‍ഘദൂര വിമാനയാത്രകളിൽ ഫ്രീയായി കിട്ടുന്ന മദ്യ കഴിച്ച് പാമ്പാവുന്നവരുടെ ശ്രദ്ധയ്ക്ക്, അത് അരോ​ഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് കണ്ടെത്തൽ. ജർമൻ എയിറോസ്‌പേസ് സെന്ററും ആര്‍.ഡബ്ലൂ.ടി.എച്ച് ആക്കന്‍ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള 48 പേരെ രണ്ട് ഗ്രൂപ്പുകളാക്കി രണ്ടു ദിവസങ്ങളിലായി നാലു മണിക്കൂര്‍ ഉറങ്ങാൻ അനുവദിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഇതില്‍ 12 പേരെ സാധാരണ അന്തരീക്ഷമര്‍ദമുള്ള സ്ലീപ് ലബോറട്ടറിയിലും ബാക്കിയുള്ളവരെ അന്തരീക്ഷമര്‍ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷവുമായി സമാനമായുള്ള ചേമ്പറിലും പാര്‍പ്പിച്ചു.

Full View

ഇരു ഗ്രൂപ്പിലെയും ചിലര്‍ക്ക് മാത്രം ഉറങ്ങുന്നതിന് മുമ്പ് മദ്യം നല്‍കി. ഇതില്‍ മദ്യം കുടിച്ച, വിമാനത്തിനുള്ളിലെ അന്തരീക്ഷ മര്‍ദവുമായി സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞവരുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 88 ആയി ഉയര്‍ന്നു. ഇവരുടെ ഓക്‌സിജന്റെ അളവാകട്ടെ 85% ആയി കുറഞ്ഞു. രക്തത്തിലെ ഓക്‌സിജന്‍ നില ഗുരുതരമായ അളവില്‍ താഴ്ന്നാല്‍ നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഹൃദയസ്പന്ദനത്തിന്റെ നിരക്കില്‍ വര്‍ധനവ് എന്നിവയുണ്ടാകാം. സാധാരണ മുറിയിൽ ഉറങ്ങിയവരുടെ ഓക്‌സിജന്‍ അളവ് 94% ആയി കാണപ്പെട്ടു. ഇത് ആരോഗ്യകരമാണെന്നാണ് ​ഗവേഷകർ പറയ്യുന്നത്.

Tags:    

Similar News