നായകൾക്ക് മനുഷ്യരുടെ വൈകാരിക നിലകൾ മലസിലാകും; നിങ്ങൾ വിഷമിച്ചാൽ അവർക്കും വിഷമമാകും

Update: 2024-08-08 12:23 GMT

നായ്ക്കൾക്ക് അവരുടെ ഉടമകളുടെ സംസാരവും പെരുമാറ്റവും എല്ലാം മനസിലാക്കി അവർ സന്തോഷത്തിലാണോ വിഷമത്തിലാണോ എന്ന് മനസിലാക്കാൻ കഴിയ്യുമെന്ന് ​ഗവേഷകർ. ഏതാണ്ട് 30,000 വർഷങ്ങളായി മനുഷ്യരും നായകളും ഉറ്റ കൂട്ടുകാരാണെന്ന് പല പഠനങ്ങളും പറയ്യുന്നു. നമ്മളുമായി ഇത്ര ഇടപഴകി കഴിയ്യുന്ന നായ്ക്കൾക്ക് നമ്മുടെ വൈകാരിക നിലകൾ മനസിലാക്കാൻ കഴിയും. അതുപോലെ ഇവയ്ക്ക് മണം പി‌ടിക്കാൻ അപാര കഴിവല്ലെ? മനുഷ്യരുടെ വിയർപ്പിന്റെ മണം പിടിച്ച് അവരുടെ മനോസമ്മർദ്ദം നായകൾക്ക് കണ്ടു പിടിക്കാൻ പറ്റുമത്രെ.

Full View

അതുമാത്രമല്ല, ഉടമയുടെ മനോനിലയോട് വൈകാരികമായി പ്രതികരിക്കാനുള്ള കഴിവും ഇവർക്കുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് ഈ പഠനം പബ്ലിഷ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ 18 നായകളെയും വൊളന്റിയർമാരെയും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകളുടെ അടുത്ത് നിൽക്കുമ്പോൾ നായകൾക്ക് വിഷമവും സന്തോഷവും സമാധാനവും അനുഭവിക്കുന്നവരുടെ അടുത്ത് നിൽക്കുമ്പോൾ നായകൾക്ക് സന്തോഷവും തോന്നുമെന്ന് ഗവേഷകർ പറയുന്നു.

Tags:    

Similar News