ലിയോയുടെ വിജയത്തിളക്കത്തിലാണ് ലോകേഷ് കനകരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ചിലര്‍ സാമൂഹ്യ മാധ്യങ്ങളില്‍ തന്റെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും അഭ്യര്‍ഥിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം എന്നും സംവിധായകൻ ലോകേഷ് കനകരാജ് ആരാധകരോട് നിര്‍ദ്ദേശിച്ചിരിക്കുക. ലോകേഷ് കനകരാജിന്റെ ലിയോ പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തിയാണ് ദളപതി വിജയയുടെ വമ്പൻ വിജയ ചിത്രമായി മാറിയത്.
ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
കുടുംബനാഥനായി വിജയ് വേഷമിട്ട ഒരു ചിത്രം എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. മികച്ച പ്രകടനമാണ് ലിയോയില്‍ പാര്‍ഥിപനെന്ന കഥാപാത്രമായി വിജയ് നടത്തിയതും. ദളപതി വിജയ് ലിയോയില്‍ വൈകാരിക രംഗങ്ങളിലും തിളങ്ങി. ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആക്ഷനില്‍ ദളപതി വിജയ് വിസ്‍മയിപ്പിച്ചിരുന്നു.