മു​കേ​ഷ് സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നു​ മുമ്പേ അ​റി​യാം; ഒ​രു വേ​ഷം കൊ​ടു​ക്കു​മ്പോ​ള്‍ അ​തു ച​ല​ഞ്ചിം​ഗ് ആയിരിക്കണം: ജ‍യരാജ് 

Update: 2023-12-14 11:07 GMT

സംവിധായകൻ ജയരാജിന്‍റെ പുതിയ ചിത്രമാണ് കാഥികൻ. മുകേഷ് ആണ് പ്രധാന കഥാപാത്രം. മുകേഷുമായുള്ള സൗഹൃദം തുറന്നുപറയുകയാണ് ജയരാജ്. ഒ​രു​കാ​ല​ത്തു തി​ള​ങ്ങി​യ​തും  ഇ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു​മാകുന്നു കാ​ഥി​കന്‍റെ ​ജീ​വി​തം. കഥാപ്രസംഗത്തിന്‍റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. കാ​ഥി​കരും ഉ​ള്‍​വ​ലി​യു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. എന്നാൽ ഒരു കാലത്ത് മലയാളക്കരയെ ഇളക്കിമറിച്ച കഥകളുണ്ടായിട്ടുണ്ട്.

സാംബശിവനും കെടാമംഗലം സദാനന്ദനുമെല്ലാം കഥാപ്രസംഗകലയിലെ കുലപതികളാണ്. കാഥികരുടെ ജീവിതം ത്തലമാക്കിയാണ് പുതിയ സിനിമ.  ആ ​വ്യ​ഥ അ​നു​ഭ​വി​ക്കു​ന്ന കാ​ഥി​കന്‍റെ ക​ഥ പ​റ​യാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. 

ഇ​ന്നു ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ മു​കേ​ഷി​നോ​ളം ന​ന്നാ​യി ഈ ​വേ​ഷം ചെ​യ്യാ​ന്‍ ആ​രു​മി​ല്ലെ​ന്നു തോ​ന്നി. കാ​ര​ണം, മു​കേ​ഷ്  ക​ഥാ​പ്ര​സം​ഗം ക​ണ്ടും കേ​ട്ടും അ​ടു​ത്ത​റി​ഞ്ഞി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റാ​നും ക​ഥ പ​റ​ഞ്ഞു ഫ​ലി​പ്പി​ക്കാ​നും മു​കേ​ഷി​ന് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ ക​ഴി​വു​ണ്ട്.  

മു​കേ​ഷിനെ  സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നു മുന്പേ എ​നി​ക്ക​റി​യാം. ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു പ​ഠി​ക്കു​ന്ന കാ​ല​ത്തേ ത​മ്മി​ല്‍ സൗ​ഹൃ​ദ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സ് സാ​ധ്യ​ത​ക​ള്‍... ഇ​നി​യും എ​ക്‌​സ്‌​പ്ലോ​ര്‍ ചെ​യ്യാ​നു​ണ്ട്. മു​കേ​ഷി​ന് ഒ​രു വേ​ഷം കൊ​ടു​ക്കു​മ്പോ​ള്‍ അ​തു ച​ല​ഞ്ചിം​ഗ് ത​ന്നെ​യാ​വ​ണം എ​ന്നു​ണ്ടാ​യി​രു​ന്നു. പ​ല​പ്പോ​ഴും പ​ല ആ​ലോ​ച​ന​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് കാ​ഥി​ക​ന്‍ എ​ന്ന ക​ഥാ​പാ​ത്രം വ​ന്ന​ത്- ജയരാജ് പറഞ്ഞു.

Tags:    

Similar News