മലയാള സിനിമയില്‍ തുടക്കം കുറിച്ച മഡോണ സെബാസ്റ്റ്യൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. സിനിമയിൽ സജീവമായി നില്‍ക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ ചെന്നുചാടാത്ത നടി കൂടിയാണ് മഡോണ.
ഇപ്പോള്‍ ഒരു അഭിമുഖത്തിൽ തന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഡോണ. ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക. ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്കു പോവുക, അതു കഴിഞ്ഞ് വീട്ടിലേക്കു വരിക. അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്.
തുടക്കം മുതല്‍ ഇപ്പോള്‍ വരെ അങ്ങനെ തന്നെയാണ്. ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും വലിയ രീതിയില്‍ ശല്യം ഉണ്ടായിട്ടില്ല. ചിലര്‍ ഫോൺ വിളിക്കും. അല്ലാതെ വീട്ടിലേക്കു വരികയോ, വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. കോളുകള്‍ വരുമ്പോള്‍ അമ്മയാണ് എടുക്കാറുള്ളത്. ഞാന്‍ സംസാരിക്കാറില്ല. അമ്മ തന്നെ അത് ഡീല്‍ ചെയ്യും. എന്താ മോനെ എന്നൊക്കെ ചോദിച്ച് അമ്മ തന്നെ അത് സോൾവ് ചെയ്തോളും - മഡോണ പറഞ്ഞു.