മഹാരാഷ്ട്രയിലെ രത്നഗിരിയിൽ റോഡിലൂടെ കൂളായി നടക്കുന്ന മുതലയുടെ വീഡിയോ ട്രെഡിംഗാവുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെയാണ് മുതല റോഡിലിറങ്ങിയത്. അടുത്തുള്ള ശിവ് നദിയിൽ നിന്നോ അല്ലെങ്കിൽ വഷിഷ്ട്ടി നിന്നോ ആണ് മുതല വന്നതെന്ന് കരുതുന്നു. ജൂൺ 30ന് രാത്രിയാണ് സംഭവം.
എട്ടടി നീളമുള്ള കൂറ്റൻ മുതല റോഡിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് വണ്ടികൾക്കിടയിലൂടെ അങ്ങനെ നടക്കുകയാണ്. എന്തായലും സോഷ്യൽ മീഡിയയ്ക്ക് ആഘോഷമാക്കാൻ പുതിയൊരു വീഡിയോ കിട്ടിയിരിക്കുകയാണ്.