ബംജീ ജംപിങ് പേടിയാണോ? ഇനി പേടിക്കണ്ട! സ്ലോമോഷൻ ബംജീ ജംപിങ്ങ് അങ്ങ് ചൈനയിലുണ്ട്
സാഹസികരായ സഞ്ചാരികളുടെ ഇഷ്ട സ്പോർട്ടാണ് ബംജീ ജംപിങ്. ശരീരത്തിൽ ഒരു ഇലാസ്റ്റിക് കോഡ് ബന്ധിച്ച് ആഴങ്ങളിലേക്ക് കുതിക്കുന്ന ബംജീ ജംപിങ് പലരുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടാകും. എന്നാൽ ഇഷ്ടമുണ്ടെങ്കിലും പേടി കൊണ്ട് മാറി നിൽക്കുന്നവരും ഒരുപാടുണ്ട്. അങ്ങനെ മാറി നിൽക്കുന്നവർക്കായി ഒരു പ്രത്യേക ബംജീ ജമ്പിങ്ങ് അനുഭവം ഒരിക്കിയിരിക്കുകയാണ് ചൈന.
കവഡലി ബംജി എന്നാണിതിനെ വിളിക്കുന്നത്. സ്ലോമോഷന്‍ ബംജീ എന്നും പലരും വിളിക്കുന്നു. അധികം ഹൈറ്റ് ഇല്ലാത്ത സ്പോട്ടുകളില്‍ നിന്ന് സഞ്ചാരികളെ സാവധാനം താഴേക്ക് ഇടുന്ന രീതിയാണിത്. എന്തായലും സംഗതി ചൈനയിൽ ഹിറ്റായി. സ്ലോമോഷന്‍ ബംജീ ആസ്വദിക്കാനായി ഒരുപാട് ടൂറിസ്റ്റുകൾ കിഴക്കന്‍ ചൈനയിലെ ഷീജിയാങിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രങ്ങത്തിലെത്തുന്നുണ്ട്.