മനോഹരമായ സ്ഫടികക്കല്ലുകൾ നിറഞ്ഞ കടർത്തീരം; പിന്നിൽ മാലിന്യം തള്ളലിന്റെ കഥ

Update: 2024-04-01 03:43 GMT

പല നിറങ്ങളിലും വലുപ്പത്തിലുമുള്ള സ്ഫടികക്കല്ലുകൾ നിറഞ്ഞു കിടക്കുന്ന കടൽത്തീരം. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ​ഗ്ലാസ് ബീച്ച്. ഗ്ലാസ് ബീച്ചിന്റെ പ്രധാന ആകർഷണം മനോ​ഹരമായ ഈ സ്ഫടികക്കല്ലുകൾ തന്നെയാണ്. എന്നാൽ ഇതിനു പിന്നിലുള്ള കഥ അത്ര മനോ​ഹരമല്ല. പണ്ട് ബീച്ചിന്റെ സമീപമുള്ള ഫോർട്ട് ബ്രാഗ് മേഖലയിലെ നിവാസികൾ ഈ ബീച്ചിനെ മാലിന്യവസ്തു തള്ളുന്ന പ്രദേശമായി മാറ്റിയിരുന്നു. കുപ്പിച്ചില്ലുകളായിരുന്നു ഈ മാലിന്യത്തിന്‌റെ നല്ലൊരു പങ്ക്.

Full View

1967 കാലഘട്ടത്തിൽ പല ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയും ആളുകൾ ഇവിടെ മാലിന്യം തള്ളുന്നത് നിർത്തുകയും ചെയ്തു. പതുക്കെ പതുക്കെ മാലിന്യത്തിലെ ജൈവ വസ്തുക്കൾ വിഘടിച്ചുപോയി. ഗ്ലാസ് ബാക്കിയായി. കാലങ്ങളായുള്ള നദിയുടെ ഒഴുക്ക് അതിലുള്ള കല്ലുകളെ പോളിഷ് ചെയ്യുന്ന പോലെ പതിറ്റാണ്ടുകളൾ തിരയുടെ തലോടലേറ്റ് ഗ്ലാസ്മാലിന്യം രൂപാന്തരം പ്രാപിച്ചു. അങ്ങനെയാണവ മിനുസമുള്ള ഗ്ലാസ് പരലുകളായി ബീച്ചിൽ നിറഞ്ഞു കിടക്കുന്നത്. എന്നാൽ ഭം​ഗി കണ്ട് കല്ലുകൾ എടുത്തുകൊണ്ട് പോകാനൊന്നും പറ്റില്ല. ഇന്ന് ഗ്ലാസ് ബീച്ച് ഒരു സംരക്ഷിത മേഖലയാണ്.

Tags:    

Similar News