അടിപൊളി ഡാൻസുമായി റോബോട്ട് നായകൾ; വീഡിയോ പങ്കുവെച്ച് ബോസ്റ്റൺ ഡൈനാമിക്‌സ്

Update: 2024-05-08 12:48 GMT

യുഎസിലെ ബോസ്റ്റൺ ഡൈനാമിക്‌സ് അവതരിപ്പിച്ച നായയുടെ രൂപമുള്ള റോബോട്ടുകള്‍ ലോകത്തിനാകെ കൗതുകമായിരുന്നു. ഇപ്പോൾ അവരുടെ റോബോട്ട് നായകൾ ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ബോസ്റ്റണ്‍ ഡൈനാമിക്‌സ് വികസിപ്പിച്ച സ്പാര്‍ക്കിള്‍സ് എന്ന റോബോട്ട് നായ സ്‌പോട്ട് എന്ന മറ്റൊരു റോബോട്ട് നായക്കൊപ്പം നൃത്തം ചെയ്യുകയാണ്.

Full View

ഏപ്രിൽ 29ന് അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചത്. നീല നിറത്തിലുള്ള ഒരു നായയുടെ കോസ്റ്റ്യൂം അണിഞ്ഞ സ്പാര്‍ക്കിള്‍സ് സ്‌പോട്ടിനെ ഡാൻസ് സ്റ്റെപ്സ് പഠിപ്പിക്കുകയാണ്. ശേഷം രണ്ടുപേരും ഒരുമിച്ചുള്ള കിടിലൻ ഡാൻസ്. റോബോട്ടിക്‌സ് ഏറെ ദൂരം മുന്നേറിക്കഴിഞ്ഞു എന്നതിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എന്തായാലും റോബോട്ടുകളുടെ തകർപ്പൻ ഡാൻസ് കാഴ്ച്ചക്കാർ ഏറ്റെടുക്കുക തന്നെ ചെയ്തു.

Tags:    

Similar News