'ഹണി റോസ് പ്രചോദനമായി': ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയിഷ പീച്ചസ്

Update: 2024-01-27 10:56 GMT

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വരുന്ന നടിയാണ് ഹണി റോസ്. അവരുടെ ശരീരത്തിലെ പ്രത്യേകതകള്‍ ചൂണ്ടി കാണിച്ച് ശരിക്കും ബോഡി ഷെയിമിങ്ങാണ് നടക്കുന്നതെന്ന് പറയാം. എന്നാല്‍ തന്നെ കളിയാക്കുന്നവരോട പോലും ചിരിച്ച് കാണിച്ച് വളരെ ശാന്തമായിട്ടാണ് ഹണി ഇതിനെ കൈകാര്യം ചെയ്യുന്നത്. ശരിക്കും ഹണി റോസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതിനെ പറ്റി പറയുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ് കൂടിയായ ആയിഷ പീച്ചസ്.  ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ പറ്റിയും രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെ ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ആയിഷ സംസാരിച്ചിരിക്കുന്നത്. 

ഭാര്യ മരിച്ചിട്ട് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരോട് കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയുമ്പോള്‍ വെള്ളം തൊട്ട് തരാനെങ്കിലും ഒരാള്‍ കൂടെ വേണ്ടേ? എന്ന ചോദ്യം വരും. എന്നാല്‍ നേരെ മറിച്ച് ഭര്‍ത്താവ് മരിച്ച സ്ത്രീയോടാണെങ്കില്‍ അങ്ങനെ ചോദിക്കാന്‍ ആരുമുണ്ടാവില്ല. ഒരു വിവാഹിതയും ഒന്നോ രണ്ടോ കുട്ടികളും ഉണ്ടെങ്കില്‍ അവരോട് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ആരും പ്രോത്സാഹിപ്പിക്കില്ല. നമ്മുടെ സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ലെന്ന് ആയിഷ പറയുന്നു.

എനിക്ക് വീണ്ടുമൊരു അടിമയെ പോലെ ജീവിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്റെ സ്വപ്‌നങ്ങൡലൂടെ സഞ്ചരിക്കാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയായിരുന്നു എനിക്കിനി ആവശ്യമുണ്ടായിരുന്നത്. എന്റെ മക്കളെ മനസിലാക്കുന്നതും ഫാഷന്‍ ഫീല്‍ഡില്‍ ജോലി ചെയ്യാനും എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും കുഴപ്പമില്ലാത്ത ഒരു നല്ല പങ്കാളിയെയാണ് ഞാന്‍ ആഗ്രഹിച്ചത്.

എനിക്ക് മുന്‍പ് ഒരുപാട് പ്രൊപ്പോസല്‍സ് വന്നിരുന്നു. വീട്ടുകാര്‍ എന്റെ പേര് മാട്രിമോണിയയിലും കൊടുത്തിരുന്നു. എന്നാല്‍ അങ്ങനെ വിളിക്കുന്നവരോക്കെ കുട്ടികളെ മാതാപിതാക്കളുടെ അടുത്ത് നിര്‍ത്താമെന്നാണ് പറയുന്നത്. നമുക്ക് ഒരുമിച്ച് ദുബായിലേക്ക് പോകാം, കുട്ടികള്‍ സേഫായി നിന്റെ മാതാപിതാക്കളുടെ അടുത്ത് നില്‍ക്കട്ടെ, എന്നാണ് പറയുന്നത്.

ഇനിയിപ്പോള്‍ ഭാര്യ മരിച്ചിട്ട് പുരുഷന്‍ വിവാഹം കഴിക്കുന്നതാണെങ്കില്‍ അയാളുടെ മക്കളെ വരുന്ന സ്ത്രീ നോക്കണം. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ പോലും സംഭവിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ എന്റെ ജീവിതത്തിലേക്ക് രണ്ടാമത് വന്നയാള്‍ മക്കളെ അത്രയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ്. എന്നെക്കാളും കൂടുതല്‍ മക്കളെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ് ഞാന്‍ വഴക്ക് കൂടാറുണ്ടെന്നും ആയിഷ പറയുന്നു.

ഫാഷന്‍ ഫീല്‍ഡിലേക്ക് വന്നതിന് ശേഷമാണ് തന്റെ വസ്ത്രത്തിലെ രീതികളൊക്കെ മാറിയത്. ആള്‍ക്കൂട്ടത്തില്‍ എന്നെ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിച്ചിട്ട് ഇഷ്ടമുള്ള വേഷമൊക്കെ ധരിച്ച് തുടങ്ങി. പിന്നെ ഇന്‍സ്റ്റാഗ്രാമിലും മറ്റുമൊക്കെ എന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്ത് തുടങ്ങിയത് നടി ഹണി റോസിനെ കണ്ടിട്ടാണ്. എന്നെങ്കിലും എനിക്ക് ആ കടപ്പാട് അറിയിക്കണമെന്നുണ്ടായിരുന്നു.

കുറച്ച് തടിച്ച് ഛബ്ബിയുമായിട്ടുള്ള സ്ത്രീകള്‍ക്ക് ബോഡി ഷെയിമിങ് നേരിടേണ്ടി വരുന്നത് സ്ഥിരമാണ്. ദുബായില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ എനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ നടക്കുന്നത് കണ്ട് നാട്ടിലെ കുറച്ച് ആണുണങ്ങള്‍ താറാവ് എന്ന് വിളിച്ച് കളിയാക്കും. എന്റെ ശരീരവും നടപ്പും കണ്ടിട്ടാണ് അവരങ്ങനെ പേരിട്ട് കളിയാക്കിയത്. ഇതോടെ ഓവര്‍ കോട്ട് ഇട്ട് ശരീരം മറച്ചിട്ട് നടക്കേണ്ട അവസ്ഥയായി.

എന്നാല്‍ ഹണി റോസ് ഉദ്ഘാടനങ്ങളിലും മറ്റും വന്ന് നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയതോടെ ഇത്തരം കമന്റുകള്‍ കൂടി. പക്ഷേ നടിയത് കൈകാര്യം ചെയ്യുന്നത് കണ്ടപ്പോഴാണ് തനിക്കും സമാധാനമായതെന്നാണ് ആയിഷ പറയുന്നത്.

 

Tags:    

Similar News