ആംപ്യുട്ടേഷൻ വിദ​ഗ്​ദ്ധയായ ഉറുമ്പ് ഡോക്ട്ടർ; ഉറുമ്പുകളിലിലെ ഓർത്തോ സർജന്മാർ

Update: 2024-07-04 13:21 GMT

ഉറുമ്പുകൾക്കിടയിലും ഡോക്ടർമാരുണ്ടത്രെ...കൂട്ടതിൽ ഒരുറുമ്പിന് പരിക്കേറ്റാൽ ഇവർ ഓടിയെത്തും. മാത്രമല്ല ആവശ്യം വന്നാൽ സർജറി വരെ ചെയ്യും. അല്ലാതെ പരിക്കേറ്റവരെ ഇട്ടിട്ടു പോകില്ല. പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ടു പോയി കൂട്ടിൽ അ‍‍ഡ്മിറ്റ് ചെയ്യും. ഉറുമ്പിൻ കൂട്ടത്തിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളാണ്. അതുകൊണ്ടു തന്നെ ഡോക്ടർമാരും പെണ്ണുങ്ങൾ തന്നെ. കൂട്ടത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഉറുമ്പുകൾ കാല്‍ മുറിച്ച് മാറ്റല്‍ ശസ്ത്രക്രിയ അഥവാ ആംപ്യൂട്ടേഷന്‍ സര്‍ജറി ചെയ്യുന്നത് കണ്ടാണ് ശാസ്ത്രജ്ഞർ ശെരിക്കും ഞെട്ടിയത്.

Full View

ഭക്ഷണത്തിനും പുതിയ ഇടം കണ്ടെത്താനും ഇറങ്ങിത്തിരിച്ച് പരിക്കേൽക്കുന്ന തൊഴിലാളി ഉറുമ്പുകള്‍ക്കാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയാ ചെയ്യുന്നത്. ജര്‍മ്മനിയിലെ വേട്സ്ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ദന്‍ എറിക് ഫ്രാങ്ക് നടത്തിയ പഠനത്തിലാണ് ഫ്ലോറിഡ കാര്‍പ്പെന്‍റര്‍ ഉറുമ്പുകൾ എന്ന ഇനം ഉറുമ്പുകളിൽ ഇത്തരം സർജന്മാരുണ്ടെന്ന് കണ്ടെത്തിയത്. കാലിന്റെ അ​ഗ്രഭാ​ഗത്താണ് മുറിവുള്ളതെങ്കിൽ വായിലെ സ്രവം ഉപയോ​ഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ.

കാലുകളുടെ മേൽപാതിയിൽ സാരമായ പരിക്കുണ്ടെങ്കിലാണ് സർദറിയിലേക്കു കടക്കുക. കടിച്ചു കടിച്ചാണ് കാലു മുറിച്ച് നീക്കുക. 40 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ സർജറി നീളാം. സർജറിക്ക് വിധേയരായ ഉറുമ്പുകളിൽ 95 ശതമാനം വരെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. വായിലെ ശ്രവം ഉപയോഗിച്ചുള്ള ചികിത്സ 75 ശതമാനം ഉറുമ്പുകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരുന്നെന്ന് എറിക് ഫ്രാങ്ക് പറയ്യുന്നു. കാരണം ആന്റിബയോട്ടിക്കായാണ് ഈ സ്രവം പ്രവർത്തിക്കുന്നതത്രെ.

Tags:    

Similar News