മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. ‘നമ്മള്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന വളരെ പെട്ടന്നാണ് മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും സജീവമായ താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനില്‍ ഉള്ള ഭാവനയുടെ ചിത്രങ്ങള്‍ വൈറല്‍ ആവുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുളളില്‍ നിരവധി ലൈക്കും കമന്റുമാണ് ചിത്രങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.
കറുപ്പില്‍ വെള്ള നിറത്തിലുള്ള ഫ്ളോറല്‍ ഡിസൈനിലുള്ള ടോപ്പും പാന്റ്സുമാണ് താരത്തിന്റെ വേഷം. എല്ലാം മാറിയിരിക്കുന്നു, എന്നാല്‍ ഞാന്‍ എന്നും പഴയ ഞാന്‍ തന്നെയാണ് എന്നാണ് ക്യാപ്ഷനായി താരം കൊടുത്തിരിക്കുന്നത്.
‘2024 ബി കൈന്റ്’ എന്ന ഹാഷ് ടാഗോടുകൂടിയാണ് ഭാവന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. റിങ്ങ് കമ്മലാണ് താരം അണിഞ്ഞിരിക്കുന്നത്.
ന്യൂഡ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളയും കറുപ്പും കലര്‍ന്ന ഹാഫ് ഷൂ ആണ് താരം ഒട്ട്ഫിറ്രിനോടൊപ്പം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്കിന്‍ഫിറ്റ് ഡെനിം ജീന്‍സാണ് ടോപ്പിനോടൊപ്പം ഭാവന പെയര്‍ ചെയ്തിരിക്കുന്നത്.