എയ് റോബോ... വൺ ഐസ് ​ഗോല പ്ലീസ്; സ്ട്രീറ്റ് കഫേയിൽ വെയ്റ്ററായി റോബോട്ട്, പേര് ഐഷ

Update: 2024-03-12 12:39 GMT

അഹമദാബാദിലെ ഒരു സ്ട്രീറ്റ് കഫേയിലെ വെയ്റ്ററെ കാണാൻ തിരക്കുകൂട്ടുകയാണ് ആളുകൾ. വെയ്റ്റർക്കെന്താണ് ഇത്ര പ്രത്യേകതയെന്നല്ലെ? വെയ്റ്റർ ഒരു റോബോട്ടാണ്. പേര് ഐഷ. അഹമദാബാദിലെ ആനന്ദ് ന​ഗർ റോഡിലുള്ള റോബോട്ടിക്ക് കഫേ എന്ന സ്ട്രീറ്റ് കഫേയാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നതിനായി റോബോ വെയിറ്ററെ ഉപയോ​ഗിക്കുന്നത്.

Full View

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉപഭോക്താക്കൾക്ക് ഐസ് ​ഗോല നൽകുന്ന റോബോയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഐഷയുടെ വില 1,35,000 രൂപയാണ്. വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ മാത്രം പ്രവർത്തിക്കുന്ന ഈ സ്ട്രീറ്റ് കഫേയിലെ റോബോ വിളമ്പുന്ന ഐസ് ഗോലയുടെ വില 40 രൂപയാണ്. ശുചിത്വം ഉറപ്പാക്കി പൂർണമായും മെഷിനിൽ തയാറാക്കുന്നതാണ് ഈ ഐസ് ​ഗോല. ഭക്ഷ്യ സേവന വ്യവസായത്തിൽ റോബോട്ടിക്സിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നോയിഡ, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ നിരവധി റോബോട്ട് തീം റെസ്റ്റോറന്‍റുകൾ ജനപ്രീതി നേടി കഴിഞ്ഞു.

Tags:    

Similar News