അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

Update: 2024-01-05 11:56 GMT

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്.

ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും മാല പങ്കുവച്ചു.

''മാലേ... എന്ന് വിളിക്കുമ്പോള്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍, ഓടി ചെല്ലാനും.. അച്ഛന്‍ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. 'ഭക്ഷണം കൊടുക്കുക ' എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും. ഒരു നാലുപേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛന്റെ ആഗ്രഹം പോലെ.. വീട്ടില്‍ എപ്പോഴും അതിഥികള്‍ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടാതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാന്‍ ഉണ്ടാവും''

''അച്ഛന്‍ എനിക്ക് ഓര്‍മ്മയല്ല. മാതൃകയാണ്. സ്‌നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക. ജനുവരി. 5. 2022- നാണ് ആ തണല്‍ പോയത്. അഡ്വ. സി വി ത്രിവിക്രമന്‍, ഖാദി ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയന്‍ എന്ന നിലകളില്‍ എല്ലാം ലോകത്തിന് പരിചിതനാണ് അദ്ദേഹം' മാല പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Full View

Tags:    

Similar News