ഗൂഗിള്‍ വാലറ്റ് ഉടൻ ഇന്ത്യയില്‍ എത്തിയേക്കും

Update: 2024-04-19 12:28 GMT

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിലൂടെ ലഭിക്കും.

നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് എപികെ ഫയല്‍ ഉപയോഗിച്ച് ആപ്പ് ആപ്പ് സൈഡ്‌ ലോഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേക്കൊപ്പം ആപ്പ് പ്രവര്‍ത്തിക്കുമൊന്നാണ് റിപ്പോര്‍ട്ട്.

ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും. എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്‌ക്കുമെന്നാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിര്‍ വാലറ്റ് സേവനം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നയായും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News