നൂറുകണക്കിന് ഹാർഡ് വെയർ, വോയ്സ് അസിസ്റ്റന്റ്, എൻജിനീയറിങ് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ആറു ശതമാനം ജീവനക്കാരെ (12,000 പേർ) ഒഴിവാക്കുമെന്ന് ഒരു വർഷം മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ വിവിധ വൻകിട ടെക് കമ്പനികൾ കഴിഞ്ഞ വർഷം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 20,000 പേരെയാണ് ഒഴിവാക്കിയത്.
ഈയാഴ്ച ആമസോൺ പ്രൈം വിഡിയോ, സ്റ്റുഡിയോ യൂനിറ്റുകളിലെ നൂറുകണക്കിന് ജോലിക്കാരെ ഒഴിവാക്കി. ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായ ട്വിച്ചിൽനിന്ന് 500 ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.