ഇന്റർനെറ്റിൽ തിരയാൻ പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

Update: 2024-01-21 10:30 GMT

തെരച്ചിൽ എളുപ്പമാക്കുന്നതിന് ‘സെർക്കിൾ ടു സെർച്ച് ഫീച്ചർ’ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയാണ്‌ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് സ്ക്രീനിൽ നമ്മൾ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്.

ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ സ്ക്രീനിൽ കാണുന്ന വസ്തുവിൻമേൽ ഒന്ന് ടാപ്പ് ചെയ്തോ വൃത്തം വരച്ചോ ആ വസ്തുവിനെക്കുറിച്ച് സെർച്ച് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഫോണിൽ നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഹോം ബട്ടനിൽ ലോങ്ങ് പ്രസ്സ് ചെയ്ത് സെർച്ച് ഓപ്ഷൻ ആക്ടിവേറ്റ് ആക്കിയതിനു ശേഷം ഉൽപ്പന്നത്തിന്മേൽ ടാപ്പ് ചെയ്യുകയോ വൃത്തം വരച്ചു കൊടുക്കുകയോ ചെയ്താൽ ആ ഉൽപ്പന്നത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് അറിയാൻ സാധിക്കും.

ഒരേസമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മൾട്ടി സെർച്ചുകളിലൂടെയും ഉപഭോക്താക്കൾക്ക് വെബ്ബിൽ കൂടുതൽ വ്യക്തമായി എ ഐ പിന്തുണയോടെയുള്ള അപ്ഗ്രേഡുകളിലൂടെയും ഒരേസമയം കാര്യങ്ങൾ അറിയാൻ കഴിയും എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

തെരഞ്ഞെടുക്കപ്പെട്ട പ്രീമിയം ആൻഡ്രോയ്ഡ് ഉപകരണങ്ങളായ പിക്സൽ 8, പിക്സൽ 8 പ്രോ, പുതിയ സാംസങ് ഗ്യാലക്സി എസ് എസ് 24 സീരീസുകളിലാണ് സേവനം ലഭ്യമാകുക.

Tags:    

Similar News