ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോൺ മസ്‌ക്, ബെർനാഡ് അർനോട്ടിനെ മറികടന്നു

Update: 2023-06-01 05:22 GMT

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. ബെർനാഡ് അർനോൾട്ടിനെയാണ് മസ്‌ക് മറികടന്നത്. വെള്ളിയാഴ്ച അർനോൾട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു.

ബ്ലുംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരമാണ് മസ്‌ക് ഒന്നാമതെത്തിയത്. ലോകത്തെ 500 അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെർഗ് പ്രസിദ്ധീകരിക്കുന്നത്. അർനോൾട്ടും മസ്‌കും തമ്മിൽ കടുത്ത മത്സരമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ അർനോൾട്ട് മസ്‌കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന് തിരിച്ചടിയുണ്ടായതോടെയാണ് മസ്‌കിന് അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത്. എന്നാൽ, അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള എൽ.വി.എം.എച്ച് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതോടെ മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.

ഏപ്രിലിന് ശേഷം എൽ.വി.എം.എച്ചിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദിവസം തന്നെ 11 ബില്യൺ ഡോളറിന്റെ നഷ്ടവും അർനോൾട്ടിനുണ്ടായി. 192.3 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. അർനോൾട്ടിന് 186.6 ബില്യൺ ഡോളറും .

Similar News