അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളും

Update: 2023-12-13 10:54 GMT

ഗൂഗുളിന്റെ പ്രശസ്തമായ മെസേജിങ്ങ് സേവനമാണ് ‘ഗൂഗിൾ മെസേജ്’. ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പരസ്പരം കൈമാറാൻ അവസരം ഒരുക്കുന്ന സേവനം നിരവധി പേരാണ് ഉപയോഗിക്കുന്നത്.

ഇപ്പോഴിതാ ഗൂഗിൾ മെസേജിൽ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വരുന്നു. വാട്സ്ആപ്പിന്റെ ചുവടുപിടിച്ചാണ് പുതിയ മാറ്റം എത്തുന്നത്. ആപ്പിന്റെ ബീറ്റാ പതിപ്പിൽ കണ്ടെത്തിയ കോഡ് അനുസരിച്ച്, പുതിയ ഫീച്ചർ കണ്ടെത്തിയത് ‘TheSPandroidട’ ആണ്.

ഒരിക്കൽ അയച്ച സന്ദേശം പിന്നീട് എഡിറ്റു ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചർ. ഇതിനായി കമ്പനി ചില ലേബലുകളിലുള്ള നാല് പുതിയ ഫ്ലാഗുകൾ ആപ്പിലേക്ക് ചേർത്തതായാണ് കണക്കാക്കുന്നത്.

മെസേജ് എഡിറ്റിംഗ്, ഡിഫോൾട്ടായി ആർസിഎസ് സ്റ്റാൻഡേർഡിന്റെ ഭാഗമല്ലെങ്കിലും, ഗൂഗിൾ മുൻപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പോലുള്ള ചില സവിശേഷതകൾ ആപ്പിൽ ചേർത്തിരുന്നു. എന്നാൽ പുതിയ സവിശേഷത എപ്പോൾ എല്ലാവരിലേക്കും എത്തുമെന്നതിൽ ഗൂഗിൾ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

Tags:    

Similar News