വീണ്ടും പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്; പുതിയ ബ്രാൻഡ് മ്യൂസിക് അവതരിപ്പിച്ചു
അടുത്തിടെയാണ് പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും എയർ ഇന്ത്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബ്രാൻഡ് മ്യൂസിക്കുമായി എത്തിയിരിക്കുകയാണ് ഇവർ.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ 3 വ്യത്യസ്ത രസങ്ങളായ കരുണ, അത്ഭുതം, വീര്യം എന്നിവ ഉൾക്കൊള്ളുന്ന ബ്രാൻഡ് മ്യൂസിക് എയർ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാൻഡിന്റെ സത്തയെ ഉൾക്കൊള്ളും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്തുമസ്പതിപ്പും ഇതോടൊപ്പം എയർ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് പതിപ്പ് ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെയും പ്രാമുഖ്യം ഉയർത്തിക്കാട്ടുന്ന വിധത്തിലുള്ളതാണ്.