സൗ​ദി അ​റേ​ബ്യ​യിൽ മഴ മുന്നറിയിപ്പ്; അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

Update: 2023-12-04 07:54 GMT

സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​ക്കും മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യാ​യി​രി​ക്കും. 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ കാ​റ്റ​ടി​ക്കാ​നും ചി​ല​യി​ട​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ശ​ക്തി​പ്രാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ചെ​ങ്ക​ട​ലി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ലാ​വ​സ്ഥ മാ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ വി​ദൂ​ര ദൃ​ഷ്​​ടി കു​റ​ക്കു​ന്ന വി​ധ​ത്തി​ൽ പൊ​ടി​ക്കാ​റ്റു​ണ്ടാ​യേ​ക്കാം. റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ൽ ബാ​ഹ, മ​ക്ക, മ​ദീ​ന, ഹാ​ഇ​ൽ, ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഒ​പ്പം മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യു​മു​ണ്ടാ​യേ​ക്കാം. മ​ദീ​ന മേ​ഖ​ല​യി​ലെ യാം​ബു, ബ​ദ്ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ഴ പെ​യ്യു​മ്പോ​ൾ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ടു​ക​ൾ​ക്കും അ​രു​വി​ക​ൾ​ക്കും അ​രി​കി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും സൗ​ക​ര്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക്​ മാ​റി നി​ൽ​ക്കു​ക​യും വേ​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags:    

Similar News