വ്യാജ കറൻസി നിർമാണം; കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

Update: 2023-09-20 10:19 GMT

രാജ്യത്ത് വ്യാജ കറൻസികൾ നിർമിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 25 വർഷം തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യയ്ക്ക് അകത്തും, പുറത്തും വ്യാജനോട്ടുകളുടെ നിർമ്മാണം, വിതരണം, പ്രോത്സാഹനം എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കള്ളനോട്ട്, കള്ളനോട്ട് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ, ആവശ്യവസ്തുക്കൾ തുടങ്ങിയവ മതിയായ കാരണം കൂടാതെ കൈവശം വെക്കുന്നവർക്കും ഇത്തരത്തിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട് 

Tags:    

Similar News