ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Update: 2023-07-22 07:07 GMT

ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിലെ ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, 2023 ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹ്രസ്വകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്:

മണിക്കൂർ അടിസ്ഥാനമാക്കിയുള്ള നിരക്ക് - എട്ട് മണിക്കൂർ വരെ 15 റിയാൽ. എട്ട് മണിക്കൂറിന് ശേഷം ഡെയിലി നിരക്കുകൾ ബാധകം.

ഡെയിലി നിരക്കുകൾ - 145 റിയാൽ.

വീക്കിലി നിരക്കുകൾ - 745 റിയാൽ. മുൻകൂർ ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്.

Similar News