ഭിന്നശേഷിക്കാരെ ആദരിച്ച് ഖത്തർ ഫൗ​ണ്ടേ​ഷ​ൻ

Update: 2024-06-26 10:41 GMT

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് കാ​യി​കാ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശീ​ല​ക​രെ​യും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം 182 പേ​രാ​ണ് പ്രോ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ലെ സ്‍പെ​ഷ​ൽ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ മാ​ർ​ക് ഹ്യൂ​ഗ്സ് പ​റ​ഞ്ഞു.

എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാം ഫൗ​ണ്ടേ​ഷ​ന്റെ പ്രീ ​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. വ്യ​ത്യ​സ്ത ക​ഴി​വു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക മാ​ത്ര​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​നും സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ബ​ന്ധ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പ്രോ​ഗ്രാം. കാ​യി​ക​രം​ഗ​ത്ത് പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ളി​ലും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വി​ലും അ​വി​ശ്വ​സ​നീ​യ​മാം വി​ധം അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാ​മി​ൽ​ നി​ന്നു​ള്ള 12 ക​ലാ​കാ​ര​ന്മാ​ർ ബാ​ഗു​ക​ളി​ലും പു​സ്ത​ക​ങ്ങ​ളി​ലും വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ‘ക​ള​ർ​ഫു​ൾ ഡ്രീം​സ്’ എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ജു​ക്കേ​ഷ​ൻ സി​റ്റി ഗി​ഫ്റ്റ് ഷോ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം എ​ബി​ലി​റ്റി ഫ്ര​ണ്ട്‍ലി പ്രോ​ഗ്രാ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കും.

Tags:    

Similar News