ലോകകപ്പ് ആരാധകരെ കാത്ത് മനോഹരമായ ബീച്ചും ഒരുങ്ങി, ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ ശേഷി
ദോഹ : ലോകകപ്പ് വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ.ഖത്തറിന്റെ വിനോദസഞ്ചാര ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ ആകർഷണമായ 1.2 കിലോമീറ്റർ നീളുന്ന 974 ബീച്ചിന്റെ (റാസ് ബു അബൗദ് ബീച്ച്) പണികൾ പൂർത്തിയായതായി ഖത്തർ അറിയിച്ചു. ലോകകപ്പിന്റെ ആഘോഷ വേദികളിലൊന്നാണു 974 സ്‌റ്റേഡിയത്തോടു ചേർന്നുള്ള ബീച്ച്.
സഞ്ചാരികൾക്കും ലോകകപ്പിനെത്തുന്ന ആരാധകർക്കും ആസ്വാദത്തിനുള്ള കാഴ്ചകളും സൗകര്യങ്ങളും ഏറെയുണ്ട് ഇവിടെ. ബീച്ചിന് എതിർവശത്തായി വെസ്റ്റ്‌ബേയുടെ മനോഹരമായ ആകാശക്കാഴ്ചയും കാണാം. നടക്കാനും സൈക്കിൾ സവാരിക്കുമായി 2.6 കിലോമീറ്റർ പാത, കായിക പരിശീലനത്തിനും ബീച്ച് ഗെയിംസിനുമുള്ള ഏരിയകൾ, തണലേകാൻ 512 മരങ്ങൾ, ഇരിക്കാൻ 77 ബെഞ്ചുകൾ, 4 സർവീസ് കെട്ടിടങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, ടോയ്‌ലറ്റുകൾ, ബീച്ച് ഷവറുകൾ, 36 ബൈക്ക് പാർക്കിങ് റാക്കുകൾ, വെയിലേറ്റ് കിടക്കാൻ 486 സൺ ബെഡുകൾ, തണലേകാൻ വലിയ കുടകൾ, 255 പാർക്കിങ് സ്ഥലങ്ങൾ, വൈ-ഫൈ സേവനം, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ബീച്ച്.
ബീച്ചിലേക്കുള്ള 600 മീറ്റർ റോഡുകളുടെ നിർമാണ,നവീകരണങ്ങളും പൂർത്തിയാക്കി. ഇതിനു പുറമേ ബീച്ചിൽ നിന്ന് റാസ് ബു അബൗദ് റോഡിന്റെ വശങ്ങളിലൂടെ കോർണിഷിലേക്കു പോകാനുള്ള 1.9 കിലോമീറ്റർ പാതയും നിർമിച്ചിട്ടുണ്ട്.പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയാണു 974 ബീച്ചിന്റെ നിർമാണജോലികൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ