ഖത്തർ മെട്രോയുടെ ശേഷി വർധിപ്പിക്കും ,ഡിസംബർ 11 മുതൽ ഗോൾഡ്, ഫാമിലി ക്ലാസുകൾ ഉണ്ടായിരിക്കില്ല

Update: 2022-11-07 09:00 GMT


ദോഹ : ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. ലോകകപ്പ് വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നടപടി ഈ മാസം 11 മുതൽ നടപ്പിലാക്കും.

അറ്റകുറ്റപണികൾ ഒരുമാസത്തിലധികം നീണ്ടു നിൽക്കും. ഡിസംബർ 22 വരെ മെട്രോയിൽ സ്റ്റാൻഡേഡ് ക്ലാസുകൾ മാത്രമാണ് ഉണ്ടാകുക. ഗോൾഡ്, ഫാമിലി ക്ലാസുകൾ സ്റ്റാൻഡേഡ് ക്ലാസ്സുകളാക്കി മാറ്റും. ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളാണുള്ളത്. 7 ട്രാം സ്‌റ്റേഷനുകളും ഖത്തർ റെയിലിന്റെ കീഴിലുണ്ട്. ലോകകപ്പിനായി ദോഹ മെട്രോ, ട്രാം സർവീസുകൾ 21 മണിക്കൂറാക്കി നീട്ടിയിട്ടുണ്ട്. ലോകകപ്പ് തുടങ്ങുന്നതോടെ ദിവസവും രാവിലെ 6.00 മുതൽ പിറ്റേന്ന് പുലർച്ചെ 3.00 വരെയായിരിക്കും സർവീസ് നടത്തുക.രാജ്യത്തിൻറെ പകുതിൽ അധികം ആളുകളെയാണ് ഖത്തർ ഇത്തവണ വരവേൽക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ നിരവധി യാത്ര, താമസ ആരോഗ്യ ഒരുക്കങ്ങളാണ് ഖത്തർ ചെയ്തുകൊണ്ടിരിക്കുന്നത്.

Similar News