ഫോൺ സംഭാഷണങ്ങളിലൂടെ ഉഭയകക്ഷി ബന്ധം പുതുക്കൽ , നരേന്ദ്ര മോദിയും ഖത്തർ അമീറും ചർച്ച നടത്തി

Update: 2022-10-29 11:52 GMT


ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉപയകക്ഷി ബന്ധം പുതുക്കി ഇരു രാജ്യങ്ങളുടെയും ഭരണണാധികാരികൾ.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി അമീരി ദിവാൻ അറിയിച്ചു.ഇന്ന്(ശനി) രാവിലെയാണ് ഇരു നേതാക്കളും ടെലിഫോൺ സംഭാഷണം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുമുള്ള വഴികളും സംഭാഷണത്തിനടെ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.

Similar News