തൊഴിൽ നിയമ ലംഘനം ; മസ്കത്തിൽ നിന്ന് 1285 പ്രവാസികളെ നാടുകടത്തി

Update: 2024-10-08 09:01 GMT

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ​ക​​ണ്ടെ​ത്താ​ൻ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ഗ​വ​ർ​ണറേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ​സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,546 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 1285 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ​ചെ​യ്തെ​ന്ന് ​തൊ​ഴി​ൽ​ മന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, തൊ​ഴി​ൽ ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ മു​ഖേ​ന​യും സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യുമായി​രു​ന്നു പ​രി​ശോ​ധ​ന.

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. റെസി​ഡ​ന്‍റ് കാ​ർ​ഡി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ​ 877 കേ​സു​ക​ൾ , സ്പോ​ൺ​സ​ർ​ഷി​പ്പി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന 495പേ​ർ, ശ​രി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന 174 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

തൊ​ഴി​ൽ നി​യ​മ ല​ഘം​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണറേ​റ്റി​ൽ​ നി​ന്ന് സെ​പ്റ്റം​ബ​റി​ൽ 207 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 638 തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

80 കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബ​ർ ജോ​യന്‍റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ടീം ​ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 260 തൊ​ഴി​ലാ​ളി​ക​ളേ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ളെ ക​ണ്ടെ​ത്താ​ൻ ക​ന​ത്ത പ​രി​ശോ​ധ​ന​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു​വ​രു​ന്ന​ത്. ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് .

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​.

സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    

Similar News