ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

Update: 2023-08-25 06:45 GMT

ഒമാൻ ബാബ് അൽ മതയ്ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 25-ന് രാവിലെ മുതൽ ഓഗസ്റ്റ് 27, ഞായറാഴ്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.

റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി ചേർന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News