ഒമാൻ സുൽത്താൻ്റെ തുർക്കി സന്ദർശനം പൂർത്തിയായി ; ഇരു രാജ്യവും വിവിധ കാരാറുകളിൽ ഒപ്പ് വെച്ചു

Update: 2024-11-30 09:53 GMT

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ര​ണ്ട് ദി​വ​സ​ത്തെ തു​ർ​ക്കി​യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് തി​രി​ച്ചെ​ത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും തു​ർ​ക്കി​യ​യും ത​മ്മി​ൽ പ​ത്ത് സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ങ്കാ​റ​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സി​ൽ തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലെ​ത്തി​യ​ത്.

സം​യു​ക്ത നി​ക്ഷേ​പ​വും ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച ര​ണ്ട് ക​രാ​റു​ക​ളി​ലും രാ​ഷ്ട്രീ​യ ആ​ലോ​ച​ന​ക​ൾ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം, കൃ​ഷി, മ​ത്സ്യം, മൃ​ഗം, ജ​ല​സ​മ്പ​ത്ത്, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ, കേ​ന്ദ്ര ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള എ​ട്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്.

റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നു​മാ​യി ന​ട​ത്തി​യ ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ളി​ലും കൂ​ടി​യാ​ലോ​ച​ന​ക​ളി​ലും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന മാ​തൃ​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ബ​ന്ധ​ങ്ങ​ൾ. സു​ൽ​ത്താ​നേ​റ്റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ തു​ർ​ക്കി​യ ക​മ്പ​നി​ക​ൾ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ലെ ഒ​മാ​നി നി​ക്ഷേ​പ​ങ്ങ​ൾ തു​ർ​ക്കി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ശ​ക്തി​യി​ലും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഒ​ന്നി​പ്പി​ക്കു​ന്ന സൃ​ഷ്ടി​പ​ര​മാ​യ ബ​ന്ധ​ത്തി​ലു​ള്ള ഉ​റ​ച്ച വി​ശ്വാ​സ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​താ​ണെ​ന്ന് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

Tags:    

Similar News