ഒമാനിൽ നാളെ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യത; ജാഗ്രതാ നിർദേശം നൽകി അധികൃതർ

Update: 2024-01-29 10:53 GMT

ഒമാൻ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ളെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സ​ജീ​വ​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം തി​ര​മാ​ല​ക​ൾ ശ​രാ​ശ​രി ര​ണ്ട് മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി, മു​സ​ന്ദം, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​തും ഇ​ട​ത്ത​ര​വു​മാ​യ മേ​ഘ​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്​​തേ​ക്കും. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി മു​ത​ൽ പു​ല​ർ​ച്ചെ വ​രെ താ​ഴ്ന്ന മേ​ഘ​ങ്ങ​ളോ മൂ​ട​ൽ മ​ഞ്ഞോ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    

Similar News