അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. അൽ ജസീർ വിലായത്തിലെ സർവീസസ് ബിൽഡിങ്ങിൽ നിന്ന് ഏപ്രിൽ 13 മുതൽ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നാണ് ROP അറിയിച്ചിരിക്കുന്നത്. ഈ സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ട്രാഫിക്ക്, പാസ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
تُعلن شرطة عمان السلطانية للجمهور الكريم بأنه سيتم تقديم خدمات ( المرور، الأحوال المدنية، الجوازات والإقامة) بمبنى الخدمات في ولاية الجازر بمحافظة الوسطى وذلك اعتبارًا من يوم غدٍ الخميس الموافق ١٣/ ٤/ ٢٠٢٣م ، والله ولي التوفيق#شرطة_عمان_السلطانية pic.twitter.com/sS0CPI0HBH
— شرطة عُمان السلطانية (@RoyalOmanPolice) April 12, 2023