ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി
ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
ഈ പരിശോധനകളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 41 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് ഈ അറസ്റ്റിലായ പ്രവാസികൾ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.