പ്രവാസികൾക്ക് ആശ്വാസം; ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് കുറച്ച് ഒമാൻ
ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് 150 റിയാലായി കുറച്ചു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇത്. ഒമാൻ പ്രദേശിക മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്ക് മാത്രമേ ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ നേരത്തെ അനുമതി ഉണ്ടായിരുന്നുള്ളു. ഇത്രയും ശമ്പളം ഉള്ളവർക്ക് മാത്രമേ ഫാമിലി വിസ അനുവദിച്ചിട്ടിണ്ടായിരുന്നുള്ളു.
എന്നാൽ ഈ നിയമം ആണ് മാറിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ എന്നു മുതൽ ആണ് വരിക എന്ന വിവരം ലഭ്യമല്ല. ഒമാനിലേക്ക് കൂടുതൽ പ്രവാസികൾ കുടുംബത്തെ കൊണ്ടുവരുന്നത് കൊണ്ട് സമ്പദ്വ്യവസ്ഥ വലിയ രീതിയിൽ ഉണരും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.