ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല; കരാർ നടപടികൾക്ക് തുടക്കം

Update: 2023-08-21 06:57 GMT

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികൾക്ക് തുടക്കമായി. ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ധാരണയായത്.

ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികളുടെ ഭാഗമായി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെണ്ടറിന് അപേക്ഷ ക്ഷണിച്ചു. റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക് അപേക്ഷിക്കാം.

അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. ഇത് ചരക്കു ഗതാഗതത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഓടുക.

Tags:    

Similar News