പരസ്പര സഹകരണം വർധിപ്പിക്കാൻ ഒമാനും ഓസ്ട്രിയയും

Update: 2024-12-03 09:40 GMT

ഒ​മാ​ൻ, ഓ​സ്ട്രി​യ എ​ന്നി​വ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളു​ടെ മൂ​ന്നാ​മ​ത് സെ​ഷ​ൻ മ​സ്ക​ത്തി​ൽ ന​ട​ന്നു. ഒ​മാ​നി പ​ക്ഷ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യും, ഓ​സ്ട്രി​യ​ൻ പ​ക്ഷ​ത്തെ യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്‌​ട്ര കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​സ്ട്രി​യ​ൻ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗ്രി​ഗ​ർ കോ​സ്‌​ല​റും ന​യി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്തു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സം​യു​ക്ത താ​ൽ​പ​ര്യം ഇ​രു​വ​രും വ്യ​ക്തമാക്കി.

ഗാസ്സ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഇ​രു​ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

Similar News