വടക്കൻ ബാത്തിന മറൈൻ ഫെസ്റ്റിവൽ സുഹാറിലെ വിലായത്തിലെ അൽ മണിയൽ പാർക്കിൽ സമാപിച്ചു. മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സയ്യിദ് സുലൈമാൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ മേൽനോട്ടത്തിലായിരുന്നു സമാപന ചടങ്ങുകൾ.
ഉത്സവം വിജയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഉൽപ്പാദനക്ഷമമായ കുടുംബങ്ങളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കിനെ ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി അഭിനന്ദിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിന്ന ഉത്സവ പരിപാടികളിൽ 384,474ലധികം ആളുകളാണ് എത്തിയത്. ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ അവരുടെ സ്റ്റാളുകൾ വഴി 40,000 റിയാലിൻറെ കച്ചവടവും നടത്തി.