തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കരുത്; മുന്നറിയിപ്പുമായി ഒമാൻ

Update: 2023-03-10 13:04 GMT

തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ പാടില്ലന്ന നിയമവുമായി ഒമാൻ. ഇങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നഗരത്തിന്റെ കാഴ്ച ഭംഗി നഷ്ടപ്പെടും എനന്തിനാൽ ആണ് ഇത്തരത്തിലുള്ള സംഭവം ഒഴിവാക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുനന്തിന് ഇത് കാരണമാക്കുന്നുണ്ട്. മസ്‌കത്ത് നഗരസഭ ഇതിന് വേണ്ടിയുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്.

പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടരുത്. ഇത് വലിയ നിയമ ലംഘനം ആണ്. 50 റിയാൽ മുതൽ 500 റിയാൽ (പത്ത് ലക്ഷം രൂപക്ക് മുകളിൽ) വരെ പിഴ ഇത്തരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിക്കും. കൂടാതെ ആറ് മാസം വരം പിഴയും ലഭിക്കുന്ന കുറ്റമാണ് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ചെയ്യാൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.

Similar News