ഒമാനിലെ ആമിറാത്ത്-ബൗശര്‍ ചുരം റോഡിലെ അറ്റുകറ്റ പണികള്‍ പൂര്‍ത്തിയാക്കിയതായും യാത്രക്കായി ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ പൂര്‍ണമായും തുറന്നുനല്‍കുമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി റോഡ് അടച്ചിരുന്നു. ഇതിനിടെ ഭാഗമായി തുറന്നു നല്‍കിയിരുന്നുവെങ്കിലും മറ്റു പാതകളിൽ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയായിരുന്നു. ഇതുകൂടി പൂര്‍ത്തിയാക്കിയാണ് റോഡ് തുറക്കുന്നത്. വീണ്ടും റോഡ് തുറക്കുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കും.