ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

Update: 2023-03-06 11:53 GMT

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47) ആണ് മരിച്ചത്. മസ്‌കത്തിലെ അൽ ഖലീലി യുനൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ശോഭ സുജിത്. മക്കൾ: സിറിൽ സുജിത്, ഷോൺ സുജിത്.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar News