ഖത്തർ വീഥികളിൽ മനം കവർന്ന് ഒമാൻ നിർമ്മിത ബസ്സുകൾ

Update: 2022-11-25 10:35 GMT


മസ്കത്ത് ​: ഖത്തർ വീഥികളിൽ ലോകജനതയുടെ മനം കവർന്ന് ഒമാൻ നിർമ്മിത ബസ്സുകൾ.ഏറ്റവും പുതിയ ന്യുതന സംവിധാനങ്ങളോടെ ഒമാൻ നിർമ്മിച്ച ബസുകളിലാണ് ലോകകപ്പ് കാണാനെത്തുന്നവർ ഗ്രൗണ്ടുകളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്കും,മറ്റും സഞ്ചരിക്കുന്നത്. കിലോമീറ്ററുകളോളം അകലത്തിലാണ് ലോകകപ് സ്റ്റേഡിയങ്ങൾ ഉള്ളത്.യാത്ര എളുപ്പമാക്കുക മാത്രല്ല ബസിന് ആരധകരും ഏറിവരികയാണ്.

ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്​സ്​ നിർമിച നൂറോളം ബസുകളാണ്​ ഖത്തറിന്‍റെ വീഥികളിൽ സഞ്ചാരിളെയും വഹിച്ച്​ സർവിസ്​ നടത്തുന്നത്​ആധുനിക രീതിയിലുള്ള ബസിന്‍റെ നിർമാണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധക കൂട്ടത്തിന്‍റെ മനം ഇതിനകം കവർന്നിട്ടുണ്ട്​​. ലോകകപ്പ്​ മുന്നിൽ കണ്ട്​ ഒക്​ടോബറിൽ നൂറോളം ബസുകളാണ്​ കമ്പനി ഖത്തറിലേക് അയച്ചിട്ടുള്ളത്​. നൂറുബസുകളുടെ നിർമാണം പൂർത്തിയാക്കിയ സെപ്​റ്റംബറിൽ ആഘോഷ പരിപാടികൾ നടത്തിയിരുന്നു.കമ്പനിയുടെ ഈ വർഷത്തെ സുപ്രധാന ലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെ നിർമാണം. ആറുമാസം കൊണ്ടാണ്​ ഈ സുപ്രധാന ലക്ഷ്യത്തിലേക്ക്​ കമ്പനി എത്തിയത്​.

കോവിഡിനെ തുടന്ന്​ ലോകമെമ്പാടും നിലനിന്നിരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക് വെല്ലുവിളികളും അതിജിവിച്ചാണ്​ ഈ നേട്ടം കൈവരിച്ചതെന്ന്​ ​ കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞിരുന്നു.ജൂൺ 23ന്​ ആയിരുന്നു കർവ മോട്ടോഴ്‌സ് തങ്ങളുടെ ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറക്കുന്നത്​. 5, 68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്​ ഫാക്​റി ഒരുക്കിയിരിക്കുന്നത്​.

Similar News