ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ വന്‍ മദ്യശേഖരം ; പിടികൂടി പോലീസ്

Update: 2022-10-05 06:56 GMT


മസ്‍കത്ത് : ഒമാൻ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു അതേസമയം കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബര്‍ അവസാനം മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലും വലിയ മദ്യശേഖരമാണ് ചില പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. സീബില്‍ തന്നെ നേരത്തെയും മറ്റ് സ്ഥലങ്ങളില്‍ സമാനമായ പരിശോധന നടത്തിയിരുന്നു. 

Similar News