ആർത്തവം ഒരു സാധാരണ 'ഫിസിയോളജിക്കൽ' പ്രതിഭാസം; അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

Update: 2023-02-06 12:22 GMT

ആർത്തവം ഒരു സാധാരണ ഫിസിയോളജിക്കൽ പ്രതിഭാസമാണെന്നും ആർത്തവ അവധി പരിഗണനയിലില്ലെന്നും കേന്ദ്രസർക്കാർ. സ്ത്രീകളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ അർത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുള്ളുവെന്നും ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും മന്ത്രാലയം പാർലമെൻറിനെ അറിയിച്ചിരുന്നു.

ആർത്തവ അവധി തൊഴിലിടങ്ങളിൽ നിർബന്ധമാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പാർലമെൻറിലും വ്യക്തമാക്കിയിരുന്നു. പെൺകുട്ടികൾക്കിടയിലെ ആർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എംപിമാരായ ബെന്നിബെഹന്നാൻ, ടി എൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടി നൽകിയത്.

Similar News