നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്

Update: 2024-03-12 09:19 GMT

നയാബ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാവും. മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണ് നയാബ് സൈനി മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്രയിൽ നിന്നുള്ള സിറ്റിങ് എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമാണ് നയാബ് സൈനി.

ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് മനോഹർ ലാൽ ഖട്ടർ രാജിവച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്.

90 അംഗ ഹരിയാന നിയമസഭയിൽ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 30 സീറ്റാണുള്ളത്. സ്വതന്ത്ര എം.എൽഎമാരുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് ബി.ജെ.പി നീക്കം. ജെ.ജെ.പിയിൽ നിന്ന് ചില എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്.

Tags:    

Similar News